
ന്യൂദല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റുപേപ്പറിലേക്ക് തിരികെപോകേണ്ട കാര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തില അട്ടിമറി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റുപേപ്പറിലേക്ക് മടങ്ങിപോവുമോയെന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പേനയിലോ കാറിലോ ഉണ്ടാവുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊക്കെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉണ്ടാകും എന്നാലതിൽ പൂര്‍ണ്ണ അട്ടിമറി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇവിടെ ഉപയോഗിക്കുന്നതാണ്. അതിനാൽ ഇനിയൊരുതിരികെപ്പോക്ക് സാധ്യമല്ല എന്നും സുനില്‍ അറോറ പ്രമുഖ മാധ്യമത്തിന്റെ പരിപാടിയിൽ വ്യക്തമാക്കി.
അതേസമയം ഇലക്ട്രിക് മിഷ്യൻ ഹാക്ക് ചെയ്യാനാകുമെന്നും. അതിനാൽ വോട്ടിംഗ് യന്ത്രത്തിൽ നിന്നും. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് പ്രതിപക്ഷ കക്ഷികളടക്കം വോട്ടിംഗ് അട്ടിമറി ആരോപണം ഉയർന്നപ്പോഴൊക്കെ പറഞ്ഞിരുന്നു.