
ന്യൂഡൽഹി: മോദിയുടെ പ്രത്യേക സുരക്ഷക്കായി പ്രതിദിനം ചിലവഴിക്കുന്നത് 1.62 കോടി രൂപയെന്ന് രേഖകൾ. ഏകദേശം ഒരുവർഷത്തേക്ക് 592.5 കോടി രൂപയ്ക്കടുത്ത് ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ബജറ്റിൽ 592.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിനടുത്ത് വർദ്ധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അഥവാ എസ്പിജിയാണ്. എസ്പിജി, സിആര്‍പിഎഫ്, സുരക്ഷ ലഭിക്കുന്നതുമായി ബന്ധപട്ട ഡി.എം.കെ എംപിയുടെ ചോദ്യത്തിന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി നല്‍കിയ മറുപടുയിലാണ് ഇക്കാര്യം ചിലവ് സമ്പന്തിച്ച കാര്യങ്ങൾ പറയുന്നത്.
അതേസമയം സിആര്‍പിഎഫ് 56 പ്രമുഖര്‍ക്കാണ് സുരക്ഷ നല്‍കുന്നത്. എന്നാൽ സിആര്‍പിഎഫ് സുരക്ഷ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ കേന്ദമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മുൻവര്‍ഷം സോണിയ ഗാന്ധി, രാഹുലഗാന്ധി, പ്രിയങ്ക എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു.