
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപെട്ട് അഹമ്മദാബാദിൽ തിരക്കിട്ട നവീകരണ പ്രവൃത്തികൾ. ട്രംപിന്റെ ഇന്ത്യാസന്ദർശനം ഫെബ്രുവരി 24നാണ്. മോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയുംപരിസരവുമാണ് പുതുതായി മോടികൂട്ടുന്നത്.
സർദാർ വല്ലഭായ്പട്ടേൽ വിമാനത്താവളത്തിൽ നിന്നും ഇന്ദിരബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികളടക്കം മറയ്ക്കാനായുള്ള മതിലുകളൂടെ നിർമാണം ആരംഭിച്ചു. ഇന്നത്തെ ഇന്ത്യൻഎക്സ്പ്രസ് പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അഞ്ഞൂറോളം കുടിലുകൾ ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നത് പ്രദേശത്ത് 2500ഓളം ആളുകൾ താമസിക്കുന്നുണ്ട്. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനാണ് കോടികൾ ചിലവിട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാതയോരത്ത് ചുവര് നിർമിക്കുന്നതിനൊപ്പം നാരങ്ങള് വെച്ചുപിടിപ്പിക്കുമെന്നും കോർപ്പറേഷൻ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് മുൻപൂം ഗുജറാത്തിലെ ചേരികൾ മറച്ചിരുന്നു.
അതേസമയം ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടല്ല സ്ഥലത്തെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിനാണ് മതിൽ കെട്ടുന്നതെന്നും. ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപേ പണി ആരംഭിച്ചതായി അഹമ്മദാബാദ് നഗരസഭയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.