
ഡല്‍ഹി: ആം ആദ്മി പാർട്ടി ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതോടെ. ബിജെപി അടക്കമുള്ള പാർട്ടിയിൽ നിന്ന് ആപ്പിലേക്ക് പ്രവർത്തകരുടെ കുത്തൊഴുക്ക്. 1 മില്യൺ ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാർട്ടിയിൽ ചേർന്നതെന്ന്. ആംആദ്മി പാർട്ടി വ്യക്തമാക്കി.
പാർട്ടിയിൽ ചേരാൻ താൽപര്യമുള്ളവർ ഔദ്യോഗിക നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാനാണ് ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പേജുകൾ വഴി ആപ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിലൂടെയാണ് 1 മില്യൺ ആളുകൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മെമ്പർഷിപ്പെടുത്തത്.
ബിജെപിയുടെ താരപ്രചാരത്തെ കടത്തിവെട്ടിയാണ് 62 സീറ്റുകൾ പാർട്ടി ദില്ലിയിൽ നേടി മൂന്നാം തവണയും അധികാരത്തിലേറിയത്. ബിജെപിക്ക് നേടാനായത് കേവലം 8 സീറ്റുകൾ മാത്രമാണ്. അതേസമയം ദില്ലി ഭരിച്ച കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല. കെട്ടിവെച്ച കാശടക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് പാർട്ടി.
ഇനിയൊരു തിരഞ്ഞെടുപ്പു നടന്നാലും കെജ്‌രിവാൾ തന്നെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയേയും കോൺഗ്രസിനേയും കെെവിട്ട് പ്രവർത്തകർ ആംആദ്മി പാർട്ടിയിലേക്ക് ഒഴുകിയെത്തുന്നത്.