
പാട്‌ന: രാജ്യത്തെ ജനങ്ങള്‍ സർക്കാരിനെ തെരഞ്ഞെടുത്തത് മതങ്ങളെ സംരക്ഷിക്കാനല്ലെന്ന് സി.പി.ഐ നേതാവ് കനയ്യകുമാർ വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെ ബിഹാറില്‍ നടക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കനയ്യകുമാർ. കേന്ദ്ര സർക്കാരിനെയാണ് കനയ്യ വിമർശിച്ചത്.
തൊഴില്‍ സംരക്ഷിക്കാനും, സ്‌കൂളുകൾ ആശുപത്രികളടക്കമുള്ള മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ എന്‍.ആര്‍.സിയെ വെള്ളപൂശാനാണ് സി.എ.എ കൊണ്ടുവന്നതെന്നും കനയ്യകുമാർ വ്യക്തമാക്കി.
അതേസമയം തനിക്കെതിരെ അരങ്ങേറിയ അക്രമങ്ങളെ കുറിച്ചും കനയ്യകുമാർ പ്രതികരിച്ചു. നിങ്ങളെനിക്ക് നേരെ എറിയുന്ന മഷിക്കുപ്പികളും, മുട്ടകളും , കല്ലുകളും ഒരിക്കലുമെന്നെ അസ്വസ്ഥപ്പെടുത്തുന്നില്ലെന്നും കനയ്യകുമാർ ചൂണ്ടിക്കാട്ടി. അതോരോ ദിവസവും തന്റെ ജനപിന്തുണ വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.