
കൊഹിമ: നാഗാലന്‍ഡിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ഇരുപത്തിരണ്ട് ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപി വിട്ടനേതാക്കള്‍ നാഗാപീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി പ്രമുഖ നാഗാലാൻഡ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഗാ പീപ്പിള്‍സ് ഫ്രണ്ട് ദിമാപുറില്‍ വച്ചുനടന്ന ചടങ്ങിൽ പാർട്ടി വിട്ടുവന്ന ബിജെപി നേതാക്കളെ പ്രസിഡന്‍റ് ഷുര്‍ഹോസ്‍ലി സ്വാഗതംചെയ്തു.
ബിജെപി നിന്ന് രാജിവെച്ച് കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളിൽ പാര്‍ട്ടിയിലേക്കെത്തുമെന്നും നാഗാ പീപ്പിൾസ് നേതാവ് വാര്‍ത്തപകുറിപ്പിലൂടെ പറഞ്ഞു. നാഗാ പീപ്പിള്‍സ് ഫ്രണ്ട് ജനങ്ങളുടെ പൗരത്വം സംരക്ഷിക്കാനായി കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൽഹിയിലെ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത്തരമൊരു തിരിച്ചടി നേരിട്ടത് ബിജെപിക്ക് സംസ്ഥാന നേതൃത്വത്തെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്.