
ദില്ലി: പാചകവാതക വില കുത്തനെ കൂട്ടിയതിനുപിന്നാലെ ബിജെപി സര്‍ക്കാരിനേയും. സ്മ്യതി ഇറാനിയേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
പാചക വാതക വില യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഉയര്‍ന്നപ്പോള്‍ ബിജെപിയും ഇറാനിയും ഗ്യാസ് കുറ്റിയുമായി നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രം ട്വീറ്റിൽ പങ്കുവെച്ചാണ് രാഹുല്‍ കേന്ദ്രസർക്കാരിനെ കൊട്ടിയിരിക്കുന്നത്.
കോൺഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് ഗ്യാസ് സിലിണ്ടറിന് വിലകൂട്ടിയപ്പോള്‍ ബിജെപിയുടെ നേതാക്കളും പ്രവര്‍ത്തകരുമടക്കം നടത്തിയ പ്രതിഷേധങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിക്കുകയാണ്.
കേരള ബിജെപിയുടെ വനിതാ നേതാവ് ശോഭ സുരേന്ദ്രൻ പാചകവാതക വിലവർധനയ്ക്കെതിരെ യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിഷേധ സൂചകമായി പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ചു സ്വാമി സന്ദീപാനന്ദഗിരിയടക്കം ഇന്നലെ രംഗത്തെത്തിയിരുന്നു.