
മുംബൈ: മോദിക്കെതിരെ രൂക്ഷവിമർശനവുമായി ജാവേദ് അക്തര്‍. അൽജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരെ ജാവേദ് തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫാസിസ്റ്റ് ആണെന്നും ഇത്തരക്കാർക്ക് കൊമ്പൊന്നും ഉണ്ടാകില്ല എന്നും ജാവേദ് അൽജസീറയോട് പറഞ്ഞു.
മോധിയൊരു ഫാസിസ്റ്റാണോയെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനുമറുപടി നൽകിയപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“നരേന്ദ്ര മോദി തീർച്ചയായുമൊഒരു ഫാസിസ്റ്റാണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നുമുണ്ടാവില്ലെന്നും ഫാസിസമെന്നതൊരു ചിന്താഗതിയാണ്. അവര്‍ക്കുള്ളത് ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവരെന്ന ചിന്തയാണെന്നും അക്തർ പറയുന്നു. ജാവേദിനൊപ്പം സംവിധായകന്‍ മഹേഷ് ഭട്ടും അൽജസീറ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
മോദിക്കെതിരെ മുമ്പും രൂക്ഷ വിമർശനവുമായി സംവിധായകൻ ജാവേദ് അക്തർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അക്തറിനെ കടന്നാക്രമിച്ച് ബിജെപി പ്രവർത്തകരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.