
ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാൽപത് ജവാന്മാർ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുമ്പോൾ ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. “പുൽവാമ ഭീകരാക്രമണത്തിൽ ആരാണ് ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് എന്നും. അന്വേഷണത്തിന്റെ ഫലമെന്താണെന്നും രാഹുൽ ചോദിക്കുന്നു. ആക്രമണത്തിലേക്കു വഴിതിരിച്ച സുരക്ഷാപിഴവുകളിൽ ആരെയാണ് പിടികൂടി ഇരിക്കുന്നതെന്നും ചോദിച്ചു.”
ബിജെപി സർക്കാരിന് ആക്രമണത്തിന് പിന്നിൽ കൈയുണ്ടോ എന്ന തരത്തിൽ ധ്വനിയുള്ള ട്വീറ്റുകൾ വലിയതോതിൽ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയേക്കാം. പുൽവാമ അക്രമത്തിന് പിന്നാലെവന്ന നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ തീവ്രവാദവും ദേശീയതയും ആഭ്യന്തരസുരക്ഷയും പറഞ്ഞ് വഴിതിരിച്ച് വിടുകയും ഭീകരാക്രമണത്താന് മറുപടി എന്ന രീതിയിൽ പാകിസ്ഥാനിലേക്ക് കടന്നുകയറി ആക്രമണം നടത്തിയും. വിലക്കയറ്റം ഉൾപ്പടെ ജനങ്ങളെ ബാധിച്ച വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ബിജെപി വൻ നേട്ടം കൊയ്തിരുന്നു.
അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻമാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് മോദിയും വ്യക്തമാക്കി. 2019 ഫെബ്രുവരി 14നാണ് കശ്‌മീരിലെ പുൽവാമജില്ലയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിനുനേരെ ചാവേറാക്രമണം നടത്തിയത്. മലയാളിയായ വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടി പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് ഈ വെള്ളിയാഴ്ച ഒരു വയസ്സാകുകയാണ്.