
പട്‌ന: കനയ്യ കുമാറിന്‍റെ വാഹനത്തിന് നേരെ വീണ്ടും കല്ലേറ്. ബിഹാറിലാണ് പ്രസ്തുത സംഭവം നടന്നത് ം അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെൻയു മുൻ നേതാവിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ബിഹാറിലുടനീളം പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യകുമാറിന് നേരെ മുൻപ് പലതവണ സമാനമായ രീതിയിൽ ആക്രമണം നടക്കുന്നത്.
ഗയയിലെ പരിപാടിയിൽ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരുസംഘം കനയ്യക്ക് നേരേ ചൊവ്വാഴ്ച കല്ലേറ് നടത്തിയിരുന്നു. ഫെബ്രുവരി ഇരുപത്തി ഒൻപതിന് പട്‌നയിലെ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.
‘ജന്‍ ഗണ്‍ മന്‍ യാത്ര’ ജനുവരി 30 മുതല്‍ എന്ന പേരില എന്‍പിആര്‍, എന്‍ആര്‍സി സിഎഎ, എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടക്കുന്ന വൻ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് വരുകയാണ് കനയ്യകുമാർ. ഇതിനിടെയാണ് വിവിധയിടങ്ങില്‍ കനയ്യയ്ക്ക് നേരേ അക്രമസംഭവങ്ങള്‍ നടന്നത്.