
കോഴിക്കോട്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപെട്ട് അഹമ്മദാബാദിലെ ചേരികൾ മതിൽ കെട്ടി മറയ്ക്കുന്ന സംഭവത്തിൽ വിവാദം കത്തി നിൽക്കേ വിഷയത്തിൽ പ്രതികരിച്ച് സിനിമ നടൻ ഹരീഷ് പേരടി.
പ്രിയപ്പെട്ട ട്രംപ്. താരങ്ങൾക്ക് കോഴിക്കോടുവഴി വരാമായിരുന്നില്ലെ എന്നും. ഇവിടെ ഞങ്ങൾക്ക് മറയ്ക്കാനും ഒളിക്കാനും ഒരുമതിലും കെട്ടേണ്ട ആവിശ്യമില്ലഎന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മൂന്ന് ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്ത ശേഷമാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആദ്യഫോട്ടോയിൽ കാണുന്ന കല്ലുത്താൻ കടവ് കോളനിയിലെ സഹോദരങ്ങൾക്കായി നിർമ്മിച്ച പുതിയ ഫ്ലാറ്റാണ് ഇതെന്നും. അവരിപ്പോൾ അവിടെയാണ് കുടുംബസമ്മേതം താമസിക്കുന്നത് എന്നും. കാരണം ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ് ഭരിക്കുന്നത്… ഈ വഴിക്ക് വന്നിരുന്നെങ്കിൽ എന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് വിമാനമിറങ്ങുന്ന അഹമ്മദാബാദ് എയർപോർട്ട് റോഡിലേ ചേരികളാണ് ട്രംപ് കാണാതിരിക്കാൻ ഭരണകൂടം മതിലുകള്‍ കെട്ടി നിറയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ മതിലിന്റെ ഉയരും കുറച്ച്. നടക്കുന്നത് സൗന്ദര്യവൽക്കണമെന്ന് പറഞ്ഞു അധികാരികൾ തലയൂരി.