
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റു. സത്യേന്ദർ ജെയ്ൻ, മനീഷ് സിസോദിയ, ഗോപാൽറായ്, കൈലാഷ് ഗഹ്ലോത്, രാജേന്ദ്ര ഗൗതം ഇമ്രാൻഹുസൈൻ, എന്നിവരടക്കം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്തുനടന്ന ചടങ്ങിൽ ഗവർണർ അനിൽ ബൈജൽ സത്യ വാചകം ചൊല്ലിക്കൊടുത്തു.
തുടർച്ചയായി മൂന്നാം തവണയാണ് അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. കഴിഞ്ഞ മന്ത്രി സഭയിലുണ്ടായിരുന്നവർ തന്നെയാണ് ഇത്തവണത്തെ മന്ത്രിമാരും. അതികാരമെൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
ഡൽഹിയിലെ മാറ്റത്തിനുചുക്കാൻപിടിച്ച, വിവിധ മേഖലകളിൽ നിന്നുള്ള 50തോളം പേരാണ് ചടങ്ങിലെ വിശിഷ്ടാതിഥികൾ. ഇവരെല്ലാം കെജ്രിവാളിനൊപ്പം വേദിയും പങ്കിട്ടു. ബിജെപിയുടെ 8 എംഎൽഎമാരും ചടങ്ങിനെത്തി. 70-ൽ 62 സീറ്റുകൾ നേടിയാണ് അപ് അധികാരം നിലനിർത്തിയത്.
ബസ് മാർഷൽമാർ, വിദ്യാർഥികൾ, അധ്യാപകർ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, സിഗ്നേച്ചർ പാലത്തിന്റെ ശില്പികൾ, ബൈക്ക് ആംബുലൻസ് ഡ്രൈവർമാർ, ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, വീട്ടുപടിക്കൽ സേവനമെത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവർ കെജ്രിവാളിനൊപ്പം വേദി പങ്കിട്ടു.
അതേസമയം കെജ്രിവാളിനെ തീവ്രവാദിയെന്നടക്കം വിളിച്ചും. വർഗീയ പരാമർശമടക്കം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ചും മറ്റും വോട്ട് നേടാൻ നോക്കിയിട്ടും. തന്ത്രങ്ങളെല്ലാം പിഴച്ച് നാണംകെട്ട അവസ്ഥയാണ് ബിജെപി സംസ്ഥാന നേതൃത്വവും. ബിജെപിയുടെ ചാണക്യൻ അമിത് ഷായും.