
കൊച്ചി: യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിനെ ട്രോളി കോണ്‍ഗ്രസ് എംപിയും നേതാവുമായ ശശിതരൂർ രംഗത്ത്. ഉത്തർപ്രദേശ് സംസ്ഥാനത്ത് 34 ലക്ഷത്തോളം തൊഴില്‍ രഹിതരുണ്ടെന്ന എക്കണോമിക്സ് ടെെംസിന്റെ വാർത്ത ട്വിറ്റ് ചെയ്താണ് തരൂരിന്റെ പരിഹാസം.
”ഉത്തര്‍പ്രദേശിൽ 2 വര്‍ഷത്തിനിടെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ 12.5 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നും. യു.പിയെന്നു പറയുന്നത് ‘അണ്‍എംപ്ലോയിഡ് പീപ്പിള്‍ ‘ എന്നതിന്റെ പര്യായമാണോ എന്നാണ് ഞാന്‍ ഊഹിക്കുന്നതെന്നും. രാഷ്ട്രീയ ദുരുപയോഗത്തിന്റെ മനുഷ്യ പ്രത്യാഘാതങ്ങളാണ് ഇതെന്നും തരൂർ പറഞ്ഞു.