
ന്യൂദല്‍ഹി: ബാനറുകളും പതാകകളുമായി കേന്ദ്രമന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ഷാഹീനബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു. ഇപ്പോൾ നടക്കുന്ന മാര്‍ച്ചിൽനിന്നും ഒരടിപിറകോട്ടില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
അതേസമയം പ്രതിഷേധമാര്‍ച്ചിന് ഇതുവരെയും പൊലീസ് അനുമതി ലഭിച്ചിട്ടില്ല. സുരക്ഷ ബാരിക്കേഡുകള്‍ അടക്കം വച്ച് രണ്ടിടത്ത് വഴി മറച്ചിരിക്കുകയാണ് പോലീസ്. ഇതിനെ തകർത്തു മാത്രമേ സമരക്കാർക്ക് ഷായുടെ വസതിയിലേക്ക് പോകാനാകു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയും, എൻആർസിക്കതിരേയും മാസങ്ങളായിട്ട് ഷാഹീൻ ബാഗിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരോടും ചര്‍ച്ചയ്ക്കുതയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് പോകുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഞായറാഴ്ച വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി നേരത്തേ അറിയിച്ചിരുന്നു.