
ദില്ലി: കൊറോണ വൈറസിനെ കുറിച്ച് വിവാദ പരാമർശവുമായി വീണ്ടും ഹിന്ദു മഹാസഭ നേതാവ്. കൊറോണ വെറും വൈറസല്ല മാംസം കഴിക്കുന്നവരെ ശിക്ഷിക്കാന്‍ പിറന്ന അവതാരമാണെന്നാണ് ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജിന്റെ പുതിയ കണ്ടെത്തൽ.
“കൊറോണയൊരു വൈറസ് മാത്രമല്ല, ജീവികളെ സംരക്ഷിക്കാൻ പിറവി കൊണ്ട അവതാരമാണ്. അവയെതിന്നുവര്‍ക്ക് മരണവും ശിക്ഷയും നല്‍കനാണ് അവവന്നിരിക്കുന്നതെന്നും.” ഹിന്ദുമഹാസഭയുടെ നേതാവ് ചക്രപാണി മഹാരാജ് വ്യക്തമാക്കി.
ദുഷ്ട ശക്തികളെ ഇല്ലാതാക്കാൻ ഭഗവാന്‍ നര സിംഹാവതാരമെടുത്തതു പോലെ മൃഗങ്ങളെ പീഡിപ്പിക്കുന്നവരെ ഇല്ലാതാക്കാനും വെജിറ്റേറിയൻ ആഹാരത്തിലേക്ക് തിരിയാനായി ചൈനക്കാരെ പാഠംപഠിപ്പിക്കാനായും പിറവിയെടുത്ത അവതാരമാണ് വെെറസെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചൈനീസ് പ്രസിഡന്‍റ് ഷിജിന്‍പിംഗിനെതിരേയും അദ്ദേഹം പരാമർശം നടത്തി. കൊറോണ വിഗ്രഹമുണ്ടാക്കി ചെെനീസ് പ്രസിഡന്റ് മാപ്പ് തേടണമെന്നും. ചൈനയിലെ ആളുകൾ നിഷ്കളങ്കരായ ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും. എങ്കില്‍ മാത്രമേ കൊറോണ വെെറസ് ശമിക്കുകയുള്ളു എന്നും. തന്‍റെവാക്കുകളെ അനുസരിച്ചാല്‍ കൊറോണ മടങ്ങിപ്പോകുമെന്നും ചക്രപാണി വ്യക്തമാക്കി