
ന്യൂദല്‍ഹി: പൗരത്വനിയം, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ബൃന്ദ കാരാട്ട്. നമ്മുടെ അയൽ രാജ്യങ്ങളിൽ ദുരിതമനുഭവിച്ച് കഴിയുന്നവരെക്കുറിച്ച് ഏറെ ആശങ്കയുള്ള മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാർ. പാകിസ്താനിലും മ്യാന്‍മറിലും പീഡനം നേരിടുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും അഹമ്മദീയരെയും എന്തുകൊണ്ടാണ് കാണുന്നില്ലെന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് ചോദിച്ചു. കേന്ദ്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൗരത്വബില്‍ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത തകര്ത്തു കളയാൻ കൊണ്ട് വന്നതാണെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെ ഇന്ത്യന്‍ ഭരണഘടന അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് രാജ്യത്തിൻറെ ദുര്‍വിധിയെന്നും. പൗരത്വനിയമം വിഭാഗീയതയുളവാക്കുന്നതും വിവേചന പരവുമാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. ന്യൂഡൽഹിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു സംസാരിക്കാവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പരിപാടിയിൽ ആര്‍.എസ്.എസിനെ കടന്നാക്രമിച്ച ബ്രിന്ദ കാരാട്ട്. അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന രാജ്യമൊന്നാകെ സ്വീകരിച്ചപ്പോള ആര്‍.എസ്.എസ് മാത്രമായിരുന്നു തള്ളി പറഞ്ഞതെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ സ്വയംസേവക് സംഘെന്നല്ല ആര്‍.എസ്.എസിനെ വിളിക്കേണ്ടത്. രാഷ്ട്രീയ സര്‍വനാശസംഘ് എന്നാണെന്നും അവർ വ്യക്തമാക്കി.