
ന്യൂദല്‍ഹി: സി.എ.എയും എൻ.ആർ.സിയുമായി ബന്ധപട്ട് പരസ്യ സംവാദത്തിന് തയ്യാറെന്ന് പരോക്ഷമായി പറഞ്ഞ അമിത് ഷാ. സംവാദത്തിനു തയ്യാറെന്ന് പറഞ്ഞു രംഗത്തെത്തിയ കണ്ണൻ ഗോപിനാഥനിൽനിന്നും യോഗേന്ദ്രയാദവിൽ നിന്നും ഒളിച്ചോടി.
മുൻ ഐഐഎസ് ഉദ്യോഗസ്ഥനായ കണ്ണൻ. കഴിഞ്ഞ ആഴ്ച ആണ് അമിത്ഷായോട് സംവാദത്തിന് സമയം ചോദിച്ച് കത്തയച്ചത്. സി.എ.എ, എന്‍.പി.ആര്‍, എൻ.ആർ.സി എന്നിവയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനുള്ള ക്ഷണം സ്വീകരിക്കുകയാണെന്നും അമിത് ഷാ സംവാദത്തിന് സമയം അനുവദിക്കണമെന്നും കണ്ണൻ ഗോപിനാഥൻ കത്തിലൂടെ ആവിശ്യപെട്ടിരുന്നു.
അമിത്ഷായെ ടാഗ് ചെയ്ത് കത്ത് അദ്ദേഹം ട്വീറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി അമിത്ഷാ തനിക്ക് ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി.
“ഒരുവിലയും അമിത്ഷായുടെ വാക്കുകള്‍ക്ക് നല്‍കരുതായിരുന്നു എന്നും. ഇതൊരുതരം കബളിപ്പിക്കലാണെന്നും കണ്ണൻ ഗോപിനാഥൻ വിമർശിച്ചു. ചാനലിൽ എന്തെങ്കിലും വിളിച്ചുപറഞ്ഞ ശേഷം രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ ഭയപ്പെടേണ്ട ഇതിന്റെ പിന്നാലെ ഞാനിനി കൂടുന്നില്ലെന്നും കണ്ണൻ വ്യക്തമാക്കി.”
കണ്ണന്റെ കത്തിന് പിന്നാലെയാണ് യോഗേന്ദ്ര യാദവ് അമിത് ഷായുമായി സംവാദത്തിന് അവസരം ചോദിച്ചുരംഗത്തെത്തിയത്. എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ എന്നി വിഷയങ്ങളിൽ തുറന്ന ചര്‍ച്ചയ്ക്ക് അമിത് ഷാ തയ്യാറാവണമെന്നായിരുന്നു യോഗേന്ദ്ര യാദവിന്റെ അഭ്യര്‍ത്ഥന. ഈ കത്തിനും ഇതുവരെ അമിത്ഷാ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.