
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവിശ്യവുമായി ഡിവൈഎഫ്ഐ മഹാരാഷ്ട്രയിൽ നടത്തുന്ന യൂത്ത് മാർച്ച്. പോലീസാനെ ഉപയോഗിച്ച് കോൺഗ്രസ് അടിച്ചമർത്തുകയാണെന്ന് ഡിവൈഎഫ്ഐ നേതാവ് അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
യുപിയിലെ പോലീസിന്റെ വേട്ടയ്ക്ക് സമാനമാണ് മഹാരാഷ്ട്രയിലെ പോലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി.
കോൺഗ്രസ് ദേശീയതലത്തില്‍ കൈ ക്കൊള്ളുന്ന സി.എ.എ വിരുദ്ധ നിലപാടുകളിൽ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്‍പിആറുമായി ബന്ധപ്പെട്ട നടപടികൾ ഉടന്‍ തന്നെ മഹാരാഷ്ട്രയില്‍ നിര്‍ത്തിവയ്ക്കണമെന്നും. പൊലീസിന്റെ അതിക്രമം അവസാനിപ്പിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും റിയാസ് പറഞ്ഞു
യൂത്ത് മാര്‍ച്ച് നാല് ദിവസവും പൊലീസ് തടഞ്ഞെന്നും. പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞു കൊണ്ട്
മാര്‍ച്ചില്‍ പങ്കെടുക്കുന്നവരോട് ആക്രോശിച്ച് പൊലീസ് മര്‍ദ്ദിച്ചതായും. കഴിഞ്ഞ ദിവസം മാർച്ചിൽ പങ്കെടുത്തവർ താമസിച്ച സ്ഥലം പോലീസ് വളഞ്ഞാണ് മാർച്ച് തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി പട്ടാളം വന്ന് തടഞ്ഞാലും യൂത്ത് മാർച്ചിൽ നിന്ന് പിന്നോട്ടാല്ലെന്നും തുടരുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.