
ഹൈദരാബാദ്: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ച പ്രതിവർഷം പത്തു ശതമാനമെങ്കിലും ആയിരുന്നാൽ മാത്രമേ 2030 തോടെയെങ്കിലും ഇന്ത്യ സാമ്പത്തിക രംഗത്ത് സൂപ്പർ പവർ ആകു എന്നും സ്വമി പറഞ്ഞു
ചിലവഴിക്കാൻ രാജ്യത്തെ ജനങ്ങളുടെ കൈയിൽ പണമില്ലാത്തതാണ് വിപണിയെ ബാധിച്ചിരിക്കുന്നതെന്നും. ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി ഇതാണെന്നും. അഴിമതി ഇല്ലാതാക്കാനും ഉയർന്ന സാമ്പത്തിക വളർച്ച നേടാനും ആദായനികുതി ഇല്ലാതാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സ്വാമി രംഗത്തെത്തിയത്.
രാജ്യം പത്തുശതമാനം വളർച്ച കൈവരിക്കാൻ ഇനിയ് 3.7 ശതമാനം കൂടി വളരേണ്ടതുണ്ടെന്നും. ആ ലക്ഷ്യം നേടിയെടുക്കണമെങ്കിൽ അഴിമതിയെ നിയന്ത്രിക്കുകയും. രാജ്യത്ത് നിക്ഷേപം നടത്തുന്നവരെ പ്രോൽസാഹിപ്പിക്കുകയും വേണം. ജിഎസ്ടിയും ആദായനികുതിയും ഉപയോഗിച്ച് നിക്ഷേപകരെ, ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജിഎസ്ടി 21ാം നൂറ്റാണ്ടിലെ ഏറ്റവുംവലിയ വിഡ്ഢിത്തമാണെന്നും അദ്ദേഹം വേദിയിൽ തുറന്നടിച്ചു. .
വരുന്ന 10 വർഷം പത്ത് ശതമാനം വളർച്ച നിലനിർത്താനായാൽ സൂപ്പർ പവർ ആകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ തുടർന്നു പോയാൽ അൻപത് വർഷ കൊണ്ട് അമേരിക്കയേയും ചൈനയേയും മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും സ്വാമി പറഞ്ഞു.