
അഹമ്മദാബാദ്: മോദിയുടെ ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരി മതിൽ കെട്ടി മറയ്‌ക്കുന്നതിനെതിരെ ഉപവാസമിരുന്ന മലയാളിയായ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയെ പോലിസെത്തി നീക്കം ചെയ്തു.രാത്രിയോടെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ അശ്വതിയേയും സഹപ്രവർത്തകനേയും.
സ്ഥലത്ത് പ്രതിഷേധം ഒരുകാരണവശാലും അനുവദിക്കില്ലെന്നും പ്രതിഷേധം തുടർന്നാൽ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയതാണ് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
തുടർന്ന് പോലീസ് ഇരുവരേയും ഒരുമണിക്കൂറിനുശേഷം വിട്ടയച്ചു. പ്രതിഷേധം നടത്തില്ലെന്ന് പേപ്പറിൽ എഴുതിനൽകണമെന്നും ഗുജറാത്ത് പോലീസ് ആവശ്യപ്പെട്ടെങ്കിലും തങ്ങൾ അതിനുതയ്യാറായില്ലെന്നും അശ്വതി പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സരണിയാവാസ് എന്ന ഇന്ദിരാ ബ്രിഡ്ജിനടുത്തെ ചേരി മതിൽ കെട്ടിത്തിരിക്കുന്ന വാർത്ത പത്രങ്ങളിലൂടെ അറിഞ്ഞാണ്. തിങ്കളാഴ്ചയോടെ തിരുവനന്തപുരം സ്വദേശിയായ അശ്വതി സ്ഥലത്തെത്തിയത്. ചേരിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാതെ. മതിൽകെട്ടി സത്യത്തെ മറയ്ക്കുന്നതിൽ പ്രതിഷേധിച്ച് ഉപവാസസമരം ഇരിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി തന്നെ അറിയിച്ചിരുന്നു.
അശ്വതിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനു പിന്നാലെ ചേരി നിവാസികള ചേരിയിലെ ബി.ജെ.പി നേതാവായ ദശരഥ് ആളുകൾക്കൊപ്പമെത്തി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും, പുറത്തുനിന്നു വരുന്നവരോട് സഹകരിക്കരുതെന്നും പറഞ്ഞു താക്കീത് നൽകിയതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.