
പാറ്റ്‌ന: ബിഹാറിൽ സിപിഐഎം നേതാവിനെ അക്രമിസംഘം കൊലപ്പെടുത്തി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം രാജീവ് ചൗധരിയെയാണ് കൊലപ്പെടുത്തിയതെന്ന്. ജാതീയതയ്ക്കെതിരെ നിരന്തരമായി സമരങ്ങൾ നടത്തി ജനകീയ ശ്രദ്ധനേടിയ നേതാവായിരുന്നു അദ്ദേഹം.
ഗ്രാമത്തില്‍ ഏതാനും വർഷങ്ങൾ മുമ്പ് കർഷകനെ കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷിയായിരുന്നു അദ്ദേഹമെന്നും. പ്രസ്തുത കേസില്‍ സാക്ഷി പറയാതിരിക്കാനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പ്രദേശ വാസികൾ പറഞ്ഞതായി സിപിഐഎം മുഖപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബീഹാറിലെ ജാതീയ വിവേചനങ്ങള്‍ക്കെതിരെ നടന്നു വരുന്ന സമരങ്ങള്‍ അവസാനിപ്പിക്കാൻ വേണ്ടിയാണ്.സവര്‍ണജാതിയില്‍ പെട്ട ആളായാ രാജീവ് ചൗധരിയെ
കൊലപ്പെടുത്തിയതെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും രാജീവ് ചൗധരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സി.പി.ഐ.എം നേത്യത്വം ആവശ്യപ്പെട്ടു.