
ചെന്നൈ: വനം കൊള്ളക്കാരന്‍ വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു. അഭിഭാഷകയായ വിദ്യാറാണി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാവും മുൻ എംപിയുമായ പൊന്‍ രാധാകൃഷ്‌ണന്റെ നേത്യത്വത്തിൽ കൃഷ്ണഗിരിയില്‍ നടന്ന ചടങ്ങില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് വീരപ്പന്റെ മകൾ പാർട്ടി അംഗത്വം എടുത്തത്.
തന്റെ അച്ഛൻ വീരപ്പന്റെ ആഗ്രഹം ജനങ്ങളെ സേവിക്കുകയെന്നതായിരുന്നു എന്നും, എന്നാൽ അദ്ദേഹം അതിനായി തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും മകൾ ചടങ്ങിൽ വ്യക്തമാക്കി. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളിലെ വനമേഖലയെ അടക്കിവാണ വീരപ്പന്‍ നൂറുകണക്കിന് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.
ടണ്ണ് കണക്കിന് ചന്ദനത്തടി വിൽപ്പന നടത്തിയതിലുംം ആനകളെ കൊന്ന് ആനക്കൊമ്പ് ഊരിയതിനും കേസുണ്ട്. തമിഴ്‌നാട് പൊലീസ് 2004ലാണ് വീരപ്പനെ കൊലപ്പെടുത്തിയത്. വീരപ്പൻ മുത്തു ലക്ഷ്‌മി എന്നിവരുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി. മറ്റൊരു മകളുടെ പേര് വിദ്യാലക്ഷ്മി എന്നാണ്.