
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദർശനത്തിന് ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ ഇന്ത്യയും ആയിട്ടുള്ള വ്യാപാര കരാറിൽ നിന്ന് അമേരിക്ക പിൻമാറിയതായി റിപ്പോർട്ടുകൾ. ചില ദേശിയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാടുഡേയും വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ചയാണ് ട്രംപിന്റെ ഇന്ത്യ സന്ദർശനം. വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്നാണ് രാജ്യം പ്രതീക്ഷിച്ചിരുന്നതും പുറത്തുവന്ന റിപ്പോർട്ടുകളും. കരാറിൽ നിന്ന് യുഎസാണ് അവസാന നിമിഷം പിന്നോട്ട് പോയതെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചത്. അമേരിക്കൻ ഭാഗത്തുനിന്ന് ചർച്ചകൾ നിർത്തിവെച്ചത് കൂടുതൽ സമഗ്രതയോടെ കരാറിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് എന്നാണ് റിപ്പോർട്ട്.
കരാറുമായി ബന്ധപ്പെട്ട പോരായ്മ പരിഹരിക്കാൻ ഇന്ത്യയും അമേരിക്കയും ശ്രമിച്ച് വരുന്നതിനിടെയാണ് ഇത്. ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ സമഗ്ര കരാർ നടപ്പിലാക്കാനായില്ലെങ്കിലും ഒരു ചെറിയ കരാറിനായുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഇപ്പോൾ വേണ്ടെന്ന് വെച്ചിരിക്കുന്നതും