
ന്യൂഡൽഹി: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപട്ട് ട്വിറ്ററിലെ ഹാഷ് ടാഗ് ക്യാമ്പയിൻ ട്രെന്‍റിംഗില്‍. ട്വിറ്ററിൽ ട്രെന്‍റിംഗിൽ എത്തിയത് ‘ഗോ ബാക്ക്’ വിളികളാണ്. ലോക രാജ്യങ്ങളിലെ പല നേതാക്കളും ഇതിന് മുൻപ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത ആവേശവും ആരവങ്ങളുമാണ് ഇന്ന് ട്രംപിന്‍റെ സന്ദര്‍ശനത്തിൽ എന്ന് ട്വിറ്ററിലൂടെ നിരവധി പേർ വിമർശിക്കുന്നു.
കാനഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ എത്തിയപ്പോൾ ഈ ആവേശമൊന്നും കണ്ടില്ലല്ലോ എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. ട്രംപിനായി ഒരുകാരണവുമില്ലാതെ ഇന്ത്യ മിനുട്ടില്‍ 55 ലക്ഷം രൂപവരേയാണ് ചെലവഴിക്കുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നടപ്പാക്കിയ പൗരത്വബില്ലിനെതിരെ തങ്ങൾ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കേണ്ടത് ഞങ്ങളെയാണെന്നും ഒരു വിഭാഗം ആളുകൾ ട്വീറ്ററിലുടെ വ്യക്തമാക്കിയിട്ടുണ്ട്,
അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദർശനത്തിനായാണ് ഇന്ന് അഹമ്മദാബാദിലെത്തുന്നത്. 36 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സന്ദർശനമാണെന്നാണ് റിപ്പോർട്ടുകൾ. ട്രംപിനെ സ്വീകരിക്കാൻ ആഗ്രയും ദില്ലിയും അഹമ്മദാബാദും ഒരുങ്ങി കഴിഞ്ഞു.
ഒരുലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന സ്വീകരണ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് ട്രംപ് സബർമതി ആശ്രമവും സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ഒരു പ്രസിഡന്‍റിന് ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും വലിയ സ്വീകരണമേണ് അഹമ്മദാബാദിൽ നടക്കുക. അതേസമയം ദില്ലിയിൽ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുക.
മോദിയും ട്രംപും ഗുജറാത്തിൽ നടത്തുന്ന റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് മൊട്ടേര സ്റ്റേഡിയത്തിൽ. മോദിയുടെയും ട്രംപിന്‍റെയും അരമണിക്കൂർ പ്രസംഗവും നടത്തും. തുടർന്ന് 3 മണിക്ക് സ്വീകരണം അവസാനിക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.