
ആഗ്ര: ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിന്റെ യുപിയിലെ. ആഗ്ര നഗരത്തിലും പരിസരത്തും അലഞ്ഞു നടക്കുന്ന പശു അടക്കമുള്ള മൃഗങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ച് ഭരണകൂടം. പശുക്കൾ അടക്കമുള്ള തെരുവില്‍ അലയുന്ന മൃഗങ്ങളെ അമേരിക്കൻ പ്രസിഡന്റിന്റെ കാണാതിരിക്കാനും സുരക്ഷിത പാതയൊരുക്കാനുമാണ് ആഗ്ര ഭരണകൂടം ഇത്തരം നീക്കം നടത്തിയത്.
ആഗ്രയിലും പരിസരത്തും അലഞ്ഞു നടക്കുന്ന പശുക്കളും കുരങ്ങൻമാരുമടക്കം ടൂറിസ്റ്റുകൾക്ക് വൻ തടസം തന്നെ സൃഷ്ടിച്ചിരുന്നു. കുരങ്ങുകൾ നായകൾ അടക്കമുള്ളവയെ കല്ലെറിഞ്ഞു തുരുത്തുന്ന നട്ടുകർ. പശുക്കൾ എത്തുമ്പോൾ നിസ്സഹായാവസ്ഥയിൽ ആയിരുന്നു. പശുക്കളെ കല്ലെറിഞ്ഞോ അടിച്ചോ തുരത്താൻ ശ്രമിച്ചാൽ ഗോ സംരക്ഷകരിൽ നിന്ന് കനത്ത മർദനം നേരിടേണ്ടി വരുമായിരുന്നു. ആ അവസ്ഥയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തോടേ ഇല്ലാതാകുന്നത്. ഭരണകൂടം തന്നെ അവയെ പിടിച്ച് പൂട്ടുന്ന അവസ്ഥയാണ് ആഗ്രയിൽ നിന്ന് കാണാനാവുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് 200 ഓളം കാളകളെയും പശുക്കളെയുമാണ് താജ്മഹലിന് സമീപ പ്രദേശങ്ങളിൽ നിന്ന് പിടികൂടി ഭരണകൂടം തന്നെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ താജ്മഹലിന് ചുറ്റുമുള്ള തെരുവ് നായ്ക്കളെയും ഭരണകൂടം പിടികൂടുകയും ചെയ്തിരുന്നു. പശുക്കളെ അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് ഗോ സംരക്ഷകർ അടക്കമുള്ള കന്നുകാലി ഉടമകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കന്നുകാലികളെ റോഡില്‍ കണ്ടാല്‍ കേസ് എടുക്കുമെന്നും, കനത്ത പിഴയ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കിയതായി പ്രദേശവാസികൾ പറഞ്ഞു. അതിനാൽ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ പശുക്കളെ വീട്ടില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും മഹേന്ദ്ര വര്‍മ്മയെന്നയാൾ പറഞ്ഞു.