
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശവുമായി ബിജെപിയുടെ മുതിർന്ന നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. പ്രമുഖ ഓൺലൈൻ ഇംഗ്ലീഷ് മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപിന്റെ വരവ് ഇന്ത്യയുടെ വളര്‍ച്ചക്കു വേണ്ടിയല്ലെന്നും. മറിച്ച് അമേരിക്കയ്ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഈ സന്ദര്‍ശനമെന്നും സുബ്ഹ്രമണ്യന്‍ സ്വാമി വ്യക്തമാക്കി. അവരുടെ സമ്പത് വ്യവസ്ഥ പരിഭോഷിപ്പിക്കുക എന്നതു മാത്രമാണ് ഈ സന്ദര്‍ശനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
എന്നാൽ ഇന്ത്യയുമായി പ്രതിരോധ ഉടമ്പടികള്‍ ഉണ്ടായേക്കാമെന്നും, അത് ഗുണം ചെയ്യുക അമേരിക്കക്കാണ്. കാരണം, അവരില്‍ നിന്ന് പൈസ കൊടുത്താണ് നാം പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് അമേരിക്കൻ പ്രസിഡന്റ് ഗുജറാത്തിൽ എത്തിയത്. ഏകദേശം 36 മണിക്കൂറത്തെ സന്ദർശനമാണ് ലക്ഷ്യം. അഹമ്മദാബാദ് എയർപോർട്ട് മുതൽ ട്രംപിന് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്.