
ന്യൂഡൽഹി: ട്രംബിന്റ സന്ദർശനത്തിന് ഏതാനും മണിക്കൂറുകൾ ശേഷിക്കെ ദില്ലിയിൽ സംഘർഷം. ഡൽഹിയിലെ മൗജ്പുർ,ഭജൻപുര, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് പ്രശ്നം ഉണ്ടായത്. സി.എ.എ. അനുകൂലികൾ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം ദിവസവാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. സ്ഥലത്ത് നടന്ന അക്രമത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടതായും. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വടക്കു കിഴക്കൻ ദില്ലിയിലെ 10 ഇടങ്ങളിൽ സംഘർഷത്തെ തുടർന്ന് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യാ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. ജാഫറാബാദിലും മൗജ്പുരിലും ഭജൻപുരയിലും ശക്തമായ കല്ലേറാണുണ്ടായത്.
പൗരത്വ നിയമ അനുകൂലികളും, വിരുദ്ധരും ചേരി തിരിഞ്ഞ് കല്ലെറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് വീടുകൾ അഗ്നിക്കിരയാക്കുകയും ഫയവ ഫോഴ്സിന്റെ വാഹനം കത്തിക്കുയും ചെയ്തു.
അതേസമയം സ്ഥലത്ത് സംഘർഷം രൂക്ഷമായതോടെ ദില്ലി പോലീസ് കണ്ണീർവാതകം അടക്കം പ്രയോഗിച്ചു. ആളുകളെ തുരുത്തുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസവും ഡൽഹിയിലെ ജാഫറാബാദിലും മൗജ്പുരിലും സംഘർഷമുണ്ടായിരുന്നു.