
ഡൽഹി: ദില്ലിയിൽ പൗരത്വ നിയമ പ്രതിഷേധക്കാരും പൗരത്വ ബിൽ അനുകൂലികളും തമ്മിലുണ്ടായ അക്രമ സംഭവത്തിൽ പ്രതികരണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംഘർഷ മേഖലയിൽ എത്രയും വേഗം ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് കേജ്‌രിവാൾ ആവിശ്യപെട്ടു.
ഡൽഹിയുടെ വിവിധ ഇടങ്ങളിൽ ഐക്യത്തിനും സമാധാനത്തിനും ക്ഷതമേറ്റതായുള്ള വാർത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ ട്വീറ്ററിലുടെ വ്യക്തമാക്കി. കേന്ദ്ര മന്ത്രി അമിത് ഷായോട് സ്ഥലത്ത് ക്രമസമാധാനം പഴയ പോലെ പുനഃസ്ഥാപിക്കാൻ താൻ അഭ്യർഥിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന അക്രമത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും സ്ഥലത്ത് അക്രമം അഴിച്ചുവിട്ടിരുന്നു