fbpx

അശാന്തമായി ഡൽഹി; അക്രമത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ് കപിൽ മിശ്രയെന്ന് പ്രതിഷേധക്കാർ

ന്യൂഡല്‍ഹി: പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ദില്ലിയിൽ നടന്ന ആക്രമണങ്ങളില്‍ മരണം നാലായി. എട്ടോളം ആളുകൾ ഗുരുതരാവസ്ഥയിൽ. സംഘര്‍ഷത്തിൽ 105 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സമരത്തിന് നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ് കപിൽ മിശ്രയാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സമ്പന്തിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മറ്റി അംഗങ്ങൾ വ്യക്തമാക്കി. ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 5 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പൗരത്വനിയമത്തെ അനുകൂലിക്കുന്നവർ ആക്രമിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ സംഘ്പപരിവാർ അക്രമികള്‍ പെട്രോള്‍ ബോംബും, കല്ലുകളും വലിച്ചെറിഞ്ഞു. തുടർന്ന് നിരവധി വാഹനങ്ങൾക്കും അക്രമി സംഘം തീയിട്ടു. മൗജ്പുരിയിൽ സംഘർഷത്തിനിടെ വീടുകൾക്കും വാഹനങ്ങൾക്കും അക്രമി സംഘം തീയിട്ടു.

പൗരത്വ നിയമത്തെ അനുകൂലിക്കുന്ന സംഘ്പപരിവാർ അനുകൂലികളായവർ. ബില്ലിനെതിരെ പ്രതിഷേധക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സംഘർഷ മേഖലയിൽ കൂടുതല്‍ സേനയെ ആഭ്യന്തര വകുപ്പ് വിന്യസിച്ചിട്ടുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button