
ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ. നിയമത്തെ അനുകൂലിക്കുന്നവർ നടത്തിയ സംഘടിത ആക്രമത്തിന് പ്രേരണയായത് ദില്ലിയിലെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസംഗമെന്ന് ജാമിഅ കോഡിനേഷന്‍ കമ്മിറ്റി. മിശ്രയുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ജാമിഅ കോഡിനേഷന്‍ കമ്മിറ്റി പോലീസിൽ പരാതി നൽകി. മിശ്രയുടെ വിവാദ പ്രസംഗമാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
ജാഫ്രാബാദിൽ നടക്കുന്ന പൗരത്വ പ്രതിഷേധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും. മൂന്നുദിവസം സമയം തരുന്നതായും ഇതിനുള്ളില്‍ ഒഴുപ്പിച്ചില്ലെങ്കില്‍ തെരുവില്‍ ഇറുങ്ങുമെന്നും. പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍ വെച്ച് കപില്‍ ഭീഷണി മുഴക്കിയിരുന്നു.
“ഞങ്ങള്‍ മൂന്ന് ദിവസത്തെ സമയം തരുന്നു. അതിനുള്ളിൽ ചന്ദ്ബാഗിലെയും ജാഫ്രാബാദിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനുശേഷം തങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുതെന്നും. നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങൾ നിന്നുതരില്ലെന്നുമായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി.”
അതേസമയം ഇന്നലെ നടന്ന അക്രമസംഭവങ്ങളിൽ അഞ്ച് പേര് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എട്ടോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികമായി നാല് പേര് മരണപ്പെട്ടതായാണ് വിവരം.