
ഡൽഹി: ദില്ലിയിലെ അവസ്ഥ അതിരൂക്ഷമെന്ന് ഭീംആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. തന്റെ എല്ലാ പരിപാടികളും ഉടൻ തന്നെ റദ്ദാക്കി ദില്ലിയിലേക്ക് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ആളുകൾക്ക് നേരെ നടന്നു വരുന്ന അക്രമ സംഭവങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ആസാദിന്റെ പ്രസ്താവന.
ജനങ്ങള്‍ ഡൽഹിയിൽ ആക്രമിക്കപ്പെടുന്നത്
പൊലീസിന്‍റെ സാന്നിധ്യത്തിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്വമേധയാ സംഭവത്തിൽ ഇടപെടണമെന്ന് സുപ്രീം കോടതിയോട് ആസാദ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്റെയും ഭരണഘടനയുടെയും സുരക്ഷ ഉറപ്പുവരുത്തണം എന്നും ആസാദ് സുപ്രീം കോടതിയോട് അപേക്ഷിച്ചു.
ഇന്നലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമവിരുദ്ധമായി ബന്ധപട്ട് അക്രമം ഉണ്ടായത്. പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്ന നിരവധി ആളുകൾക്ക് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 7 പേര് കൊല്ലപ്പെട്ടതായാണ് സൂചനകൾ.