
ന്യൂഡൽഹി: ഡൽഹിയിലഞ സംഘർഷം ബിജെപിയിലും ഭിന്നത രൂക്ഷമാകുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ ആരോപണവിധേയനായ ഡൽഹിയിലെ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രംഗത്തെത്തി.
പ്രകോപനപരമായ പരാമർശങ്ങൾ ആര് നടത്തിയിട്ടുണ്ടെങ്കിലും അത് കപിൽമിശ്ര ആയാലും, ഏതു പാര്‍ട്ടിയിൽ പെട്ടെ ആളായാലും മുഖം നോക്കാതെ നടപടി എടുക്കണമെന്ന് മുൻ ക്രിക്കറ്റ് താരം ഡൽഹിയിൽ ആവിശ്യപെട്ടു.
ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസംഗമാണ് ദില്ലിയിൽ ഇന്നലെ നടന്ന അക്രമ സംഭവങ്ങൾക്ക് കാരണമായത്. ഇന്നലെ ദില്ലിയൂടെ സമീപ പ്രദേശങ്ങളിൽ നടന്ന സംഘർഷത്തിൽ ഏഴ് പേര് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നുറിന്‍ മുകളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചനകൾ.