
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കു നേരേ അക്രമം രൂക്ഷമാകുന്നു. ഹിന്ദു സംഘടനാ പ്രവർത്തകർ വെടിവെയ്ക്കുന്ന അടക്കമുള്ള ചിത്രങ്ങൾ പുറത്ത് വിട്ടതിനു പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം രൂക്ഷമാകുന്നത്. പ്രമുഖ വാർത്താ ചാനലിന്റെ റിപ്പോർട്ടർക്ക് വെടിയേറ്റു. എൻഡിടിവി മൂന്ന് റിപ്പോർട്ടർമാർക്കും ക്യാമാറാമാനും നേരെ ഇന്ന് അക്രമമുണ്ടായി.
മാധ്യമപ്രവർത്തകരെ വീഡിയോ അടക്കം ചിത്രീകരിച്ചതിന് അക്രമികൾ തടയുകയും ഭീഷണി പെടുത്തുകയും ചെയ്യുന്നുണ്ട്. എൻഡിടിവി റിപ്പോർട്ടർംഅരവിന്ദ് ഗുണശേഖരനെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. അരവിന്ദിനെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ട വേറൊരു മാധ്യമ പ്രവർത്തകൻ സൗരഭ് ശുക്ലയുടെ തലയ്ക്ക് അക്രമികൾ അടിച്ചു. സംഘർഷം നടക്കുന്ന മറ്റൊരു സ്ഥലത്ത് വച്ച് എൻഡിടിവിയിലെ വനിതാ മാധ്യമപ്രവർത്തക ആക്രമിച്ചു. അവർക്കൊപ്പം ഉണ്ടായിരുന്നു രണ്ട് സഹപ്രവർത്തകർക്കും പരിക്കേറ്റു…
ദില്ലിയിലെ അക്രമിസംഘം പൊലീസിനുമുന്നിലൂടെ പോയാണ് പള്ളി കത്തിച്ചതെന്നും പള്ളി കത്തിച്ചപ്പോൾ പോലീസുകാർ കെെയ്യും കെട്ടി നോക്കി നിന്നെന്നും. ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ പി.ആര്‍ സുനില്‍ ലെെവായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അക്രമ ദൃശ്യങ്ങൾ പലതും ഷൂട്ട് ചെയ്യാൻ പോലുമാകാത്ത സ്ഥിതിയായിരുന്നെന്നും അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചെന്നും സുനിൽ വ്യക്തമാക്കി.
ഡൽഹിയിൽ ഞാൻ 16 വര്‍ഷമായിട്ട് ഉണ്ടെന്നും. എന്നാലിതുവരെ ദില്ലിയിൽ ഇത്തരമൊരു കലാപം കണ്ടിട്ടില്ലെന്നും. സമാനമായ രീതിയിൽ മുന്‍പ് അക്രമങ്ങളുണ്ടാകുമ്പോള്‍ പൊലീസെത്തി നിയന്ത്രിക്കുമായിരുന്നു. ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ലെന്നും. ആസൂത്രിതമായ അക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തോക്കും കമ്പിയുമായി ജയ് ശ്രീറാം വിളിച്ച് അക്രമികള്‍ പോകുമ്പോള്‍ ദില്ലിയിലെ പൊലീസ് കെെയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്.
പൊലീസ് തന്നെ അക്രമം നടത്താന്‍ മൗനാനുവാദം കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്‌ച്ചയാണ് ഇന്ന് കണ്ടതെന്നും. അദ്ദേഹം പറഞ്ഞു. അക്രമികൾ തീയിട്ട പള്ളി ഏതാണ്ട് കത്തിയമര്‍ന്ന ശേഷമാണ് ഫയര്‍ ഫോഴ്സ് പോലും സ്ഥലത്ത് എത്തിയത്. മതവും പേരുമടക്കം വാഹനങ്ങൾ തടഞ്ഞുനിര്‍ത്തി ചോദിക്കുകയാണ്. വലിയ സംഘങ്ങള്‍ കൂട്ടത്തോടെ എത്തി പള്ളികള്‍ കടകൾ അടക്കം ആക്രമിക്കുന്നു. അവരുടെ കയ്യിൽ ചുറ്റികയടക്കമുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് സ്ഥലത്ത് അരങ്ങേറുന്നത്.
ഏകദേശം അഞ്ചുകിലോമീറ്ററോളം താൻ സഞ്ചരിച്ചതായും. പലയിടത്തും കടകളും വാഹനങ്ങളും കത്തുന്നതാണ് കാണാനായത്. അവിടെ അടക്കം പൊലീസില്ല എന്നും മാധ്യമ പ്രവർത്തകൻ ലൈവ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദില്ലിയിൽ നടക്കുന്നത് പൊലീസ് സ്‌പോണ്‍സേര്‍ഡ് കലാപമെന്ന രീതിയിലാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.