
ന്യൂഡൽഹി: ദില്ലിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വൻ ആക്രമണം. പ്രമുഖ ഹിന്ദി ചാനലിലെ മാധ്യമ പ്രവർത്തകന് വെടിയേറ്റു. ഇയാളുടെ നില അൽപം ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെ.കെ 24 എന്ന ചാനലിന്റെ റിപ്പോർട്ടർക്കാണ് വെടിയേറ്റത്. കൂടാതെ എൻഡിടിവിയുടെ നാല് മാധ്യമ പ്രവർത്തകർക്കു നേരേയും അക്രമം ഉണ്ടായി. ഇവർക്ക് മുഖത്തും ദേഹത്തും പരിക്കേറ്റതായാണ് റിപ്പോർട്ട്. സൗരഭ് ശുക്ല, അവരിന്ദ് ഗുണശേഖർ, മരിയം അലവി, ശ്രീനിവാസൻ ജെയിൻ എന്നിവർക്കാണ് പരിക്കേറ്റത്.
വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ സംഘത്തെ അക്രമികൾ കല്ലെറിഞ്ഞും അക്രമിച്ചും സംഭവ സ്ഥലത്തുനിന്ന് തുരത്തുകയാണെന്ന് ദേശീയ ചാനലുകളിലെ മാധ്യമ പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൗരത്വബില്ലിനെതിരെ സമരം ചെയ്യുന്നവരെ ഒരു സംഘം അക്രമികൾ വെടിവയ്ക്കാൻ തോക്ക് ചൂണ്ടുന്നതും, അക്രമിക്കുന്നതുമായ വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകരെ സംഘി അനുകൂലികൾ അക്രമിക്കാൻ തുടങ്ങിയത്.
റിപ്പോർട്ട് ചെയ്യാൻ എത്തുന്നിടത്ത് ജാതി ചോദിച്ച അനുഭവം ഉണ്ടായതായി പ്രമുഖ മലയാള മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി. പള്ളി അക്രമികൾ തീയിട്ടു നശിപ്പിച്ചപ്പോൾ ഒരു സംഘം പോലീസുകാര് കെെയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നെന്നും. പലയിടത്തും ഇതേ അവസ്ഥ തന്നെയാണെന്നും ദില്ലിയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.