
ദില്ലി: രാജ്യത്തിന്റെ തലസ്ഥാനമായ ദില്ലിയിൽ കലാപം വ്യാപിക്കുന്നതിനിടെ മുസ്ലീം ഹിന്ദു ഐക്യറാലി നടത്തി ദില്ലിയിലെ ജനങ്ങൾ. ഹംസബ് ഏക്ഹേ, മുസ്ലീം ഹിന്ദു ഏക് ഹേ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുകയാണ്.
വടക്കു കിഴക്കന്‍ ദില്ലിയുടെ പല ഭാഗങ്ങളിലും വൻ അക്രമം പൊട്ടിപുറപ്പെട്ടപ്പോഴും പോലീസ് കാഴ്ചക്കാരായി നോക്കിയിരുന്നു. പത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടും. നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടലുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതാണ് കൗതുകം. അമിത്ഷായുടെ നേതൃത്വത്തില്‍ ദില്ലിയിൽ ഉന്നതതല യോഗം കഴിഞ്ഞ ശേഷവും പലയിടത്തും അക്രമം അരങ്ങേറി.
ദില്ലി പോലീസും സൈന്യവും കൈയിലുണ്ടായിട്ടും കലാപത്തെയും അക്രമ സംഭവങ്ങളേയും നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മെല്ലപ്പോക്കിലാണെന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി പ്രമുഖൻ വ്യക്തമാക്കി. പലയിടത്തും ജയ് ശ്രീറാം വിളിച്ചാണ് അക്രമം അരങ്ങേറിയത്.
https://www.facebook.com/amutha.jayadeep/videos/10158536486318606/
Video: Amutha Jayadeep