
ന്യൂദല്‍ഹി: വടക്കുകിഴക്കൻ ദില്ലിയിലെ അക്രമത്തിന് കാരണക്കാരനായ ബിജെപി നേതാവ് കപില്‍ മിശ്രയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബൃന്ദ കാരാട്ട്.
മിശ്രയുടെ അറസ്റ്റ് ആവിശ്യപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബൃന്ദ കാരാട്ട്. കത്തയച്ചു.
മാസങ്ങളായി ഷാഹീനബാഗില്‍ അടക്കം സ്ത്രീകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നതെന്നും. സമാധാനപരമായ പ്രതിഷേധമാണ് അവിടെ നടന്നു ഇത്രയും ദിവസം വന്നിരുന്നതെന്നും പ്രകോപനപരമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും അമിത് ഷായ്ക്ക് എഴുതി കത്തില്‍ അവർ വ്യക്തമാക്കി.
മിശ്രയ്‌ക്കെതിരെ ഉടൻ നടപടി എടുത്തില്ലേൽ മതസൗഹാര്‍ദത്തെ ഹനിക്കും രീതിയിലുള്ള പ്രസ്താവനകള്‍ ഇനിയും ഉണ്ടാകാന്‍ ഇടയാകും എന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. ദില്ലിയെ പ്രശ്നങ്ങൾ പരിഹരിക്കാൻ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ ഇടപെടലാണ് വേണ്ടതെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
കപില്‍ മിശ്രയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ഗൗതം ഗംഭീറും ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യ തലസ്ഥാനത്ത് തുടരുന്ന കലാപത്തിൽ ഇതുവരെ 13 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ. അതേസമയം 18 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൂടാതെ 10 ഓളം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു മാധ്യമ പ്രവർത്തകന് വെടിയേൽക്കുകയും, എൻഡിടിവിയുടെ മാധ്യമ പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.