
ന്യൂഡൽഹി: മോദിയുടെ മൂക്കിന് താഴെ നടന്ന കലാപത്തിൽ ഒരു പോലീസുകാരനടക്കം പതിമൂന്നോളം പേര് മരിച്ചു വീണിട്ട് മണിക്കൂർ കഴിയുമ്പോളും അക്രമങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ഒരു ട്വിറ്റ് പോലും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏകദേശം 200 ന് മുകളിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ട്രംപിന്‍റെ ഇന്ത്യാ സന്ദർശന പരിപാടികളിൽ മുഴുകിയ പ്രധാനമന്ത്രി . ഇന്നലെ ഇരു നേതാക്കളും കൂടിക്കാഴ്ചക്കു ശേഷം വാർത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ആ വാർത്ത സമ്മേളനത്തിലും ഡൽഹിയിലെ അക്രമങ്ങളെ കുറിച്ച് മോദി പരാമർശിച്ചില്ല. എന്നാൽ ദില്ലിയിൽ നടക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നാണ് ട്രംപ് വ്യക്തമാക്കി.
കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഇന്നലെ മൂന്ന് തവണ ഉന്നതതല യോഗം ദില്ലിയിൽ നടത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്ക് നേരെ രൂക്ഷമായ അക്രമമാണ് അരങ്ങിറിയത്. ഒരു മാധ്യമ പ്രവർത്തകന് വെടി ഏൽക്കുകയും. എൻഡിടിവിയുടെ മാധ്യമ പ്രവർത്തകർക്ക് അക്രമത്തിൽ മുഖത്ത് അടക്കം പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്ലിം നാമം എഴുതിയ കടകൾക്ക് അടക്കം അക്രമികൾ തീയിട്ടു. ഒരു പള്ളിയും നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്.