
ന്യൂഡൽഹി: ദില്ലി കലാപം സമാധാനത്തിന് ആഹ്വാനം ചെയ്ത് ഒടുവിൽ നരേന്ദ്ര മോദി രംഗത്ത്. കലാപം നടന്നത് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതിക്കാത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സമാധാനം ഐക്യം എന്നിവായാണ് നമ്മുടെ ധർമ ചിന്തയുടെ കേന്ദ്രമെന്നും. സമാധാനവും ഐക്യവും എല്ലായ്പ്പോഴും നിലനിർത്താൻ ദില്ലിയിലെ സഹോദരി സഹോദരന്മാരോട് താൻ അഭ്യർത്ഥിക്കുന്നു എന്നും മോദി ട്വീറ്ററിയുടെ വ്യക്തമാക്കി. എത്രയും വേഗം തന്നെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് ആശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ദില്ലിയിലെ നിലനിൽക്കുന്ന സ്ഥിതിഗതികൾ താൻ വിലയിരുത്തിയതായും മറ്റൊരു ട്വീറ്റിലുടെ പ്രധാനമന്ത്രി വ്യക്തമാക്കി.