
ന്യൂദല്‍ഹി: ദില്ലിയിലെ കലാപകാരികള്‍ വീടിന് തീവെച്ചപ്പോൾ വെന്ത് മരിച്ചത് 85 വയസുള്ള സ്ത്രീയും. ഗുരുതമായി പൊള്ളലേറ്റ അക്ബാരി എന്ന സ്ത്രീ നടക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 100 ഓളം അക്രമികൾ ഗാമ്രി എക്‌സ്റ്റന്‍ഷനിലുള്ള വീട് വളയുകയും. വീടിന് തീയിടുകയും ചെയ്തത്. മകനായ മുഹമ്മദ് സയീദ് പുറത്തേക്ക് പോയ സമയത്തായിരുന്നു വീടിന് അക്രമകാരികള്‍ തീവെച്ചത്.
കുടുംബത്തിലെ ആളുകളെ കെട്ടിടത്തിന്റെ മുകൾ നിലയിൽ കയറി രക്ഷപ്പെടുത്തി എങ്കിലും പ്രായമായ അക്ബാരി ഗുരുതരമായി പൊള്ളലേറ്റു മരിക്കുകയായിരുന്നു.
താൻ പുറത്ത് പോയി വീട്ടിലേക്ക് വരുന്ന സമയം വീട് കത്തിക്കൊണ്ടിരിക്കുക ആയിരുന്നു എന്നും. അടുത്തുള്ളവര്‍ വീട്ടിലേക്ക് പോവാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകത്തിയ കൂട്ടത്തിൽ 8 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കാണതായതായും അദ്ദേഹം പറഞ്ഞു.
മരിച്ച സ്ത്രീയുടെ മൃതദേഹം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. തന്റെ അമ്മയ്ക്ക് പ്രായമായതിനാൽ ഓടാന്‍ പോലും പറ്റില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഖുറാന്‍ അക്രമകാരികള്‍ കത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
.