
ന്യൂഡൽഹി: ദില്ലി കലാപത്തിൽ പ്രതികരണവുമായി ഐക്യാരാഷ്ട്ര സഭ രംഗത്തെ്. ഐക്യാരാഷ്ട്രസഭയുടെ സെക്രട്ടറിജനറൽ അന്റോണിയോ ഗുട്ടെറസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘ദില്ലിയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ അക്രമത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നെന്നും. സമാനമായ സാഹചര്യങ്ങളിൽ ചെയ്തതുപോലെ സംയമനം പാലിക്കണമെന്നും. അക്രമം പരമാവധി ഒഴിവാക്കണമെന്നും’ യു.എൻ സെക്രട്ടറി ജനറലിന്റെ വാക്താവ് വ്യക്തമാക്കി.
അതേസമയം ഇന്ത്യ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഗൗരവമായ രീതിയിൽ ശ്രമങ്ങൾ നടത്തണമെന്നും യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷശും വ്യക്തമാക്കി. ‘ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങൾക്കും അവർ താമസിക്കുന്ന വീടുകൾക്കും ആരാധനാലയങ്ങൾക്കും കടകൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളും തങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നു എന്നും യു.എസ് അന്താരാഷ്ട്ര മത സ്വാതന്ത്യ കമ്മീഷൻ വ്യക്തമാക്കി.
ഉത്തരവാദിത്വമുള്ള സർക്കാരിന്റെ കടമയാണ് പൗരന്മാർക്ക് സംരക്ഷണവും സുരക്ഷയും നൽകുക എന്നതെന്നും. മുസ്ലീങ്ങളേയും മറ്റുള്ളവരേയും അക്രമങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്താൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നെന്നും മത സ്വാതന്ത്യ കമ്മീഷൻ വ്യക്തമാക്കി. ജില്ലയിലെ കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആരായാണ് റിപ്പോർട്ടുകൾ. ഇന്ന് 7 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ 200 ന് അടുത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.