
ന്യൂഡൽഹി: ദില്ലി കലാപത്തിൽ ബി.ജെ.പി നേതാക്കളെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. രാഹുലിന്റെ പ്രതികരണം ഇങ്ങനെ “സ്ഥലം മാറ്റം ചെയ്യപ്പെടാത്ത മുൻ ജഡ്ജി ജസ്റ്റിസ്. ലോയയെ ഓർക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പ്രസ്തുത സംഭവത്തിൽ പ്രതികരിച്ചത്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
ജഡ്ജിയെ സ്ഥലം മാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ ജസ്റ്റിസിന്റെ അർധരാത്രിയിലുള്ള സ്ഥലംമാറ്റം അപ്രതീക്ഷിതമല്ലെന്നും അത് സങ്കടകരവും ലജ്ജാകരവുമാണെന്ന് പ്രിയങ്ക വ്യക്തമാക്കി. ജനങ്ങൾക്ക് ജുഡീഷ്യറിയ്ക്ക് മേലുള്ള വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും. ഇത് ബോധപൂർവ്വമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
കലാപ ആഹ്വാനം നടത്തിയ കപിൽമിശ്ര അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരേ ആണ്. അദ്ദേഹം വിദ്ദ്വഷ പ്രസംഗം അടക്കമുള്ള സംഭവങ്ങളിൽ നടപടിക്ക് നിർദ്ദേശിച്ചതിന്. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. മുരളീധറിന്റെ ബെഞ്ചിൽ നിന്നും കേസ് പരിഗണിക്കവെ രൂക്ഷമായ വിമർശനമാണ് ദില്ലി പൊലീസിനെതിരെ ഉണ്ടായതും.
അതേസമയം സംഭവത്തിൽ നിന്നും ബിജെപിയുടെ നേതാക്കളെ രക്ഷിക്കാനാണ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോൺഗ്രസിന്റെ വക്താവ് രൺദീപ്സിംഗ് സുർജേവാലയും ആരോപിച്ചിട്ടുണ്ട്.