
ന്യൂഡൽഹി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയ. ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്നലെ ഡല്‍ഹി പൊലീസിനെതരിെ രൂക്ഷവിമര്‍ശനമാണ് ജസ്റ്റിസ് മുരളീധര്‍ കോടതിയിൽ നടത്തിയത്.
വർഗീയ പ്രസംഗങ്ങള്‍ നടത്തിയ ബിജെപിയുടെ നേതാക്കളായ പര്‍വേശ് വര്‍മ, അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും മുരളീധര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അർധരാത്രി സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. ഹരിയാന ക്കോടതിയിലേക്കാണ് സ്ഥലംമാറ്റമെന്നാണ് റിപ്പോർട്ടുകൾ.
കലാപത്തിൽ നിന്നും ബിജെപി നേതാക്കളെ രക്ഷിക്കാനാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയിൽ കലാപത്തിന് വഴി വച്ചത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിവാദ പ്രസംഗമാണ്. വിവാദ പ്രസംഗത്തിന് പിന്നാലെയാണ് സ്ഥലത്ത് വൻ അക്രമം അരങ്ങേറിയതും. കലാപം ആയതും.
കലാപത്തിൽ മരണം ഇരുപത്തി ഏഴ് ആയതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 107 ഓളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കടകളും വാഹനങ്ങളും വീടുകളും അക്രമികൾ അക്നിക്കിരയാക്കി. അതേസമയം സുപ്രീം കോടതി ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഉള്ള കൊളീജിയം 12-ാം തിയതി ശുപാർശ ചെയ്ത പ്രകാരമാണ് മുരളീധറിന്റെ സ്ഥലം മാറ്റമെന്ന് കേന്ദ്ര മന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.