
കൊല്ലം: കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിട്ട് ഏകദേശം പത്ത് മണിക്കൂറിനോട് അടുത്തിട്ടും വിവരമൊന്നും കിട്ടാതെ വീട്ടുകാരും പോലീസും സമീപവാസികളും. വീടിന് സമീപത്തുള്ളപുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. കുട്ടിയെ കുറിച്ച് ഒരു സൂചന പോലും ലഭിക്കാത്ത് പൊലീസിനേയും ആശങ്കയിൽ ആക്കിയിരിക്കുകയാണ്
പരിശോധനയ്ക്കെത്തിയ പൊലീസ് നായ
പുഴ കടന്ന് മണം പിടിച്ച് പോയെങ്കിലും തിരിച്ച് കുട്ടിയുടെ വീട്ടിലേക്ക് പൊലീസ് നായ മടങ്ങിയെത്തി. രാവിലെ 11 മണിയോടെയാണ് കൊല്ലത്ത് വീട്ടിൽ കളിച്ചു കൊണ്ടിരിക്കേ കാണാതായ 7 വയസുകാരി ദേവനന്ദയുടെ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം നിആ പേർ പങ്കുവച്ചിരുന്നു. എന്നിട്ടും കുട്ടിയെകുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
കുട്ടിയുടെ അമ്മ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ അടുത്ത് എത്തിയ കുട്ടിയോട് അകത്തുപോയിരിക്കാൻ അമ്മ പറഞ്ഞു. കുട്ടി അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് തുണി കഴുകാൻ പോയതെന്ന് അമ്മ വ്യക്തമാക്കിയതായി ആണ് സൂചന. എന്നാൽ തുണി കഴുകി തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല.