
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ മുൻ ജെഎൻയു വിദ്യാർഥി കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കി. ദില്ലി ജെഎന്‍യു കാമ്പസില്‍ 2016 ൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, (വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകൻ) അനിര്‍ഭന്‍ ഭട്ടാചാര്യ എന്നി വിദ്യാർത്ഥികൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അന്ന് ജയിലിലടച്ചത്.
പിന്നീട് മൂന്നു വിദ്യാർത്ഥികളും ജാമ്യത്തില്‍ പുറത്തിറങ്ങി. ദില്ലിയിലെ ചീഫ് മെട്രോപൊളീറ്റന്‍ കോടതിയിലാണ് പ്രസ്തുത സംഭവത്തിന് ആധാരമായ കേസുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.