
ന്യൂദല്‍ഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ നേതാവ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി കൊടുത്ത ദില്ലി സർക്കാരിനും. മുഖ്യമന്ത്രി കെജ്‌രിവാളിനുമെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.
‘മഹാനായ കെജ്രിവാൾ.ജി നട്ടെല്ലില്ലാത്ത ആളെന്നു പറഞ്ഞാല്‍ അത് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റ്. നിങ്ങളെ വില്‍ക്കാൻ എത്ര രൂപക്കാണ് വെച്ചിരിക്കുന്നതെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു. തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള കനയ്യയുടെ പ്രതികരണം ഉള്‍പ്പെടുത്തിയായിരുന്നു കശ്യപ് ട്വീറ്റ്.
ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ക്കേസില്‍ ജെ.എന്‍.യു യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും നിലവിലെ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യയെ വിചാരണ ചെയ്യാന്‍ തടസ്സമില്ലെന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
വിചാരണയ്ക്ക് അനുമതി നൽകിയതിന് പിന്നാലെ കേജ്രിവാൾ സർക്കാരിനെ വിമർശിച്ച് ആയിര കണക്കിന് ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ വിചാരണ ചെയ്യാന്‍ നൽകിയ അനുമതി പിന്‍വലിക്കില്ലെന്ന് കേജരിവാൾ സർക്കാർ വ്യക്തമാക്കി. അതേസമയം ദില്ലി സര്‍ക്കാരിന് നന്ദിയെന്നാണ് കനയ്യ കുമാർ ട്വീറ്റ് ചെയ്തത്. ഇന്നലെയാണ് അനുമതി കേജരിവാൾ സർക്കാർ നൽകിയത്.