
ന്യൂദല്‍ഹി: മുൻ വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹ കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ട ആംആദ്മി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വര്‍ധന്‍.
‘അരവിന്ദ് കെജ്രിവാൾ സാത്താനു വില്‍ക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാവിനെ . കനയ്യയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്കനുവാദം നല്‍കുകയാണ് അദ്ദേഹമെന്നും,’ ആനന്ദ് പട്‌വര്‍ധന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ദില്ലി പൊലീസ് കനയ്യക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായിരുന്ന അനിര്‍ബന്‍ ഭട്ടാചാര്യയും. ഉമര്‍ ഖാലിതുമടക്കം ഒന്‍പതു പേര്‍ ക്കെതിരെ യായിരുന്നു കുറ്റപത്രം. മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരവും.
സിനിമ സംവിധായകൻ അനുരാഗ് കശ്യപും അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.