
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ജന്തർമന്തറിൽ നടന്ന സമാധാന റാലിയിൽ. കലാപത്തിന് വഴിവെച്ച വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയും പങ്കെടുത്തതായി റിപ്പോർട്ട്. ചില വാർത്താ ഏജൻസികളാണ് സംഭവം റിപ്പോർട്ടു ചെയ്തത്.
ദില്ലിയിലെ എന്‍.ജി.ഒ സംഘടനയായ പീസ് ഫോറം നടത്തിയ സമാധാന റാലിയിൽ ത്രിവര്‍ണ പതാകയുമേന്തി നിരവധി പേര് പങ്കെടുത്തു. ഭാരത് മാതാ കീ ജയ് എന്നി മുദ്രാവാക്യങ്ങൾ റാലിയില്‍ മുഴങ്ങി.
ബിജെപി നേതാവ് കപില്‍ മിശ്രയുടെ അനുയായികളും മാര്‍ച്ചില്‍ പങ്കെടുത്തു. ജന്തര്‍മന്തറില്‍ തുടങ്ങിയ റാലി കോണാട്ട്പ്ലേസിലാണ് അവസാനിച്ചത്. റാലിയിൽ പങ്കെടുക്കാൻ അണികളോട് ആഹ്വാനം ചെയ്ത് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു.
മിശ്രയുടെ പ്രസംഗമാണ് കലാപത്തിന് കാരണമെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. വിദ്വേഷ പ്രസംഗം ദില്ലിയിൽ നടത്തിയ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിലൂന്നു. തുടർന്ന് ഇപ്പോള്‍ കേസെടുക്കാൻ ആവില്ല എന്ന കേന്ദ്ര വാദം ഹൈക്കോടതി അംഗീകരിച്ചു.