
ഗുവാഹാത്തി: ദല്‍ഹിയില്‍ നടന്നതെന്ന് ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനമാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സ്വരദീപ് സെന്‍ഗുപത എന്ന അധ്യാപകനെ സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചു പൊലീസ് അറസ്റ്റുചെയ്തു. അസാമിലാണ് പ്രസ്തുത സംഭവം നടന്നത്. ഗുരുചരണ്‍ കോളേജിൽ പഠിക്കുന്ന അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.
അധിക്ഷേപകരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്. അധ്യാപകനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായാണ് സൂചനകൾ.
”സനാതനധര്‍മ്മത്തെ അധിക്ഷേപിച്ചു. അപകീര്‍ത്തികരമായ പരാമർശം നടത്തി, പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഹിന്ദു സമൂഹത്തിനെതിരെ നടത്തി, വര്‍ഗീയ അക്രമത്തിന് പ്രേരിപ്പിച്ചു,” എന്നിങ്ങനെ അധ്യാപകനെതിരെ എഫ്.ഐ.ആറില്‍ ആരോപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഗുജറാത്ത് ആവര്‍ത്തിക്കാനുള്ള ശ്രമംമാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടക്കുന്നത്. ചിലവിഭാങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടെന്നും ആണ് ഗുപ്ത പോസ്റ്റില്‍ പറഞ്ഞത്. പോസ്റ്റിനെതിര രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. താൻ ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പോസ്റ്റിട്ടതെന്നും ഗുപ്ത പറഞ്ഞു.