
ഹൈദരാബാദ്: എന്‍.പി.ആറിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് ആന്ധ്ര പ്രദേശും സ്വീകരിക്കണമെന്ന് അസദുദ്ദിന്‍ ഉവൈസി. എന്‍.ആര്‍.സി രാജ്യത്ത് നടപ്പാക്കിയാല്‍ എട്ടുകോടിയോളം ആളുകൾ പട്ടികയ്ക്ക് പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ അവരൊക്കെ എങ്ങോട്ട് പോകുമെന്നും ഉവെെസി ചോദിക്കുന്നു? എന്‍.പി.ആര്‍ കേരളം നിര്‍ത്തിവെച്ചത് പോലെ ആന്ധ്രപ്രദേശും നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ബില്ലിൽ സ്റ്റേകൊണ്ടുവരണമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയോട് ഉവൈസി ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കും ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമല്ല രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കുമെതിരാണിതെന്നും ഉവെെസി വ്യക്തമാക്കി. എന്‍.ആര്‍.സിയും എന്‍.പി.ആറും പോട്ടയെക്കാളും ടാഡയെക്കാളും ഭീകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
”അടുത്ത മാസം ഒന്നാം തിയതി മുതല്‍ തുടങ്ങാന്‍ പോകുന്ന എൻപിആര്‍ നടപടികള്‍ മുഖ്യമന്ത്രി റെഡ്ഡിയോട് നിര്‍ത്തിവെക്കണമെന്നും ഉവെെസി അഭ്യര്‍ത്ഥിച്ചു. ജഗൻ മോഹന്റെ പിതാവ് രാജശേഖര്‍ റെഡ്ഡി ഇന്നുണ്ടായിരുന്നെങ്കില്‍ എന്‍.പി.ആര്‍ അദ്ദേഹം നിര്‍ത്തിവെക്കുമായിരുന്നെന്നും,”അദ്ദേഹം വ്യക്തമാക്കി. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ഒരുനാണയത്തിന്റെ ഇരുവശങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.