
ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സർക്കാർ ജെഎൻയു മുൻ നേതാവ് കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കേസില്‍ വിചാരണയ്ക്ക് അനുമതി നല്‍കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.
മുൻപ് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ കമ്മ്യൂണിസ്റ്റു പാർട്ടിയെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഡി രാജ വ്യക്തമാക്കി. തങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും പൊരുതുമെന്നും. അതിന് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“തങ്ങൾ ബ്രിട്ടീഷുകാര്‍ക്ക് എതിരെ പൊരുതിയവരാണ്.
അതിനാൽ കമ്മ്യൂണിസ്റ്റുകാരെ ഭീഷണിപ്പെടുത്തി കളയാമെന്ന് ആരും കരുതേണ്ട. ബ്രിട്ടീഷ് ഭരണത്തിൽ ആദ്യമായി രാജ്യദ്രോഹക്കേസും ഗൂഢാലോചനക്കേസും അഭിമുഖീകരിച്ചവരാണ് കമ്യൂണിസ്റ്റുകാരെന്നും. ബ്രിട്ടീഷ് രാജിനെതിരെ തങ്ങൾ പൊരുതിയിട്ടുണ്ട്. ഇനിയങ്ങോട്ട് ബിജെപി രാജിനെതിരെയും പോരാട്ടം തുടരമെന്നും അദ്ദേഹം,” പറഞ്ഞു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് ഇപ്പോൾ സ്വീകരിക്കുന്ന ഈ സമീപനം ഗുണംചെയ്യുമെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ അതുതാത്ക്കാലികമാണെന്നും, ഏറെകാലം അത് നിലനില്‍ക്കില്ലെന്നും രാജ ഓർമിപ്പിച്ചു. കനയ്യക്ക് എതിരായ കേസിനെ രാഷ്ട്രീയപരവുമായി നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.